ഗുരുഗ്രാം: ഹരിയാനയില്‍ പീഡന പരമ്പരകള്‍ തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ ആറ് പീഡനങ്ങളാണ് സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. ക്ലാസ് കഴിഞ്ഞ് സ്കൂളില്‍ പോകും വഴി രണ്ട് പേര് കാറില്‍ വലിച്ചുകേറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഉച്ചക്ക് രണ്ട് മണിക്കാണ് വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ കാറില്‍ പിടിച്ചുകയറ്റിയത്. റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ പ്രതികള്‍ യുവതിയെ പിടിച്ചുകയറ്റുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവം പെണ്‍കുട്ടി പിതാവിനോട് വ്യാഴാഴ്ചയാണ് പറയുന്നത്. തുടര്‍ന്ന് പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പീഡനത്തിന് ശേഷം വിവസ്ത്രയായി വിദ്യാര്‍ത്ഥിനിയെ റോഡില്‍ ഇറക്കി വിടുകയും മറ്റാരോടും പറയില്ല എന്ന് ഉറപ്പ് നല്കിയപ്പോള് മാത്രമാണ് വസ്ത്രം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Post Your Comments