ന്യൂഡല്‍ഹി: സുനില്‍ ഗവസ്കറിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ 900 പോയിന്റ് പിന്നിടുന്ന താരം എന്ന ബഹുമതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് സ്വന്തം. ഈ നേട്ടം പിന്നിടുന്ന രണ്ടാം ഇന്ത്യന്‍ താരവും 31-ാമത് അന്താരാഷ്ട്ര താരവുമാണ് കോഹ്ലി.
കരിയറിലെ 50-ാം ടെസ്റ്റിലായിരുന്നു ഗവസ്കര്‍ 900 പോയിന്റ് പിന്നിട്ടത്. സെഞ്ചൂറിയന്‍ ടെസ്റ്റിലെ സെഞ്ചുറിയോടെയാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. കോഹ്ലിയുടെ കരിയറിലെ 65-ാം ടെസ്റ്റായിരുന്നു അത്.
നേരത്തെ സച്ചിന് ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും 900 പോയിന്റ് എന്ന നേട്ടത്തിന് അരികില്‍ എത്തിയിരുന്നു. 2002ല്‍ സച്ചിന് 898 പോയിന്റും 2005ല്‍ ദ്രാവിഡ് 892 പോയിന്റും നേടിയിരുന്നു. 961 പോയിന്റുള്ള ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമന്.
Post Your Comments