KeralaLatest NewsNews

കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന്‍ സി ബി ഐ കോടതിയിൽ ഹാജരായി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ ഹാജരായി. കേസിലെ 25-ാം പ്രതിയാണ് ജയരാജന്‍. വിചാരണയുടെ ഭാഗമായാണു ജയരാജൻ ഹാജരായത്. കോടതി കേസ് പരിഗണിക്കുന്നതു മാര്‍ച്ച്‌ 15 ലേക്കു മാറ്റി.

കൊലയ്ക്കുവേണ്ട സഹായങ്ങള്‍ ചെയ്തെന്നാണ് ജയരാജനെതിരേയുള്ള കുറ്റം. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മനോജിനെ വാഹനത്തില്‍നിന്നു പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് പിന്നീടു സി.ബി.ഐക്കു കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button