KeralaLatest NewsNews

കെ സുരേന്ദ്രന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച്; വിലക്കുറഞ്ഞതും ജീവന് ഭീഷണിയായതുമായ ചൈനീസ് ഉല്‍പ്പന്നങ്ങളെ പോലെ

കോഴിക്കോട്: സിപിഎം നേതാക്കളുടെ ചൈന പ്രേമത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഒരു കടയില്‍ ഏതെങ്കിലും സാധനം വാങ്ങാന്‍ ചെന്നാല്‍ ആരും ചോദിക്കുന്ന ചോദ്യം ഒറിജിനല്‍ തന്നെയല്ലേ, ചൈനീസ് ഒന്നും അല്ലല്ലോ എന്നാണെന്ന് കെ സുരേന്ദ്രന്‍ പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ഈ അടുത്ത കാലത്ത് ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും കണ്ടിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. സി പി എമ്മിനും ഇത് ബാധകമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരനെ ശരാശരി ഇന്ത്യന്‍ പൗരന്‍ കാണുന്നത് ചൈനീസ് ഉത്പന്നങ്ങളെ കാണുന്നത് പോലെയാണ്.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരെ എപ്പോഴും ഒരു സംശയം ഉണ്ട്. വില കുറഞ്ഞതും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളവാക്കുന്നതും നിലവാരമില്ലാത്തതുമായ ചൈനീസ് സാധനങ്ങള്‍ നമ്മുടെ സമ്പദ് ഘടനയ്ക്ക് ഭീഷണിയാകുന്നത് പോലെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും രാജ്യത്തിന് ഭീഷണിയാകുന്നത്.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അഞ്ചാം പത്തിപ്പണി. ജന്മന തന്നെ ഇന്ത്യ വിരുദ്ധ പാര്‍ട്ടിയാണത്. കുടുംബശത്രുവിനോട് കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയന്മാരായ മരുമക്കളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവന്‍. ഇന്ത്യന്‍ ജനത ഇവരെ കയ്യാലപ്പുറത്ത് നിര്‍ത്തിയിരിക്കുന്നത് വെറുതയല്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button