ബാംഗ്ലൂര്‍ : തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കര്‍ണാടകയില്‍ 2 എംഎല്‍എമാര്‍ ബിജെപി യില്‍ ചേര്‍ന്നു . ജനതാദള്‍ എസിലെ രണ്ട് എം.എല്‍.എ.മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന നേതാക്കളായ മാനപ്പ വജ്ജല്‍, ഡോ. ശിവരാജ് പാട്ടീല്‍ എന്നിവരാണ് പാര്‍ട്ടിവിട്ടത്. പാര്‍ട്ടിയിലെ ന്യൂനപക്ഷനേതാവായ സമീര്‍ അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ ഏഴ് എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത് ജനതാദള്‍ എസിന് കനത്ത തിരിച്ചടിയായിരുന്നു.
മുതിര്‍ന്ന നേതാക്കളായ മാനപ്പ വജ്ജല്‍, ഡോ. ശിവരാജ് പാട്ടീല്‍ എന്നിവരാണ് പാര്‍ട്ടിവിട്ടത്. ജനതാദള്‍-എസ് പ്രാഥമികാംഗത്വവും എം.എല്‍.എ. സ്ഥാനവും ഇരുവരും രാജിവെച്ചു. നേതൃത്വത്തിന്റെ തുടര്‍ച്ചയായുള്ള അവഗണനയെത്തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്ന് ശിവരാജ് പാട്ടീല്‍ പറഞ്ഞു. മല്ലേശ്വരത്തെ ബി.ജെ.പി.ഓഫീസില്‍നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ എച്ച്. എന്‍. അനന്തകുമാര്‍, പിയൂഷ് ഗോയല്‍, സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ. പി.യില്‍ ചേര്‍ന്നത്.
രാജ്യസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതിന് ഇവരെ ജനതാദള്‍-എസില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്തിരുന്നു. സമീര്‍ അഹമ്മദ് ഖാന്‍, എന്‍. ചെലുവരായ സ്വാമി, അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി, എച്ച്.സി ബാലകൃഷ്ണ, ഭീമ നായിക്ക്, രമേഷ് ഗൗഡ, ഇഖ്ബാല്‍ അന്‍സാരി, എന്നിവരാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. കര്‍ണാടക പരിവര്‍ത്തനയാത്രയില്‍ ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കോണ്‍ഗ്രസ്, ജനതാദള്‍-എസ് എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.
Post Your Comments