ജയ്പൂർ : നിർണായക മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ഏഴ് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 160റൺസ്, രാജസ്ഥാൻ അനായാസം മറികടന്നു. 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് സ്വന്തമാക്കി.
Another chase at the SMS, another victory for us!
Liam's fireworks and Samson's calm head propelled us over the finish line. #HallaBol #RRvSRH #RR pic.twitter.com/am6ve356Zr
— Rajasthan Royals (@rajasthanroyals) April 27, 2019
32 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവാണ് രാജസ്ഥാന്റെ വിജയശിൽപി. ലിവിങ്സ്റ്റൺ(26 പന്തില്‍ 44), രഹാനെ(34 പന്തില്‍ 39), സ്മിത്ത്(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടര്‍ണറും(3) പുറത്താവാതെ ജയത്തിൽ പങ്കാളിയായി. ആരോണും, ഓഷേനും, ശ്രേയസും ജയദേവും രണ്ടു വിക്കറ്റ് വീതം രാജസ്ഥനായി എറിഞ്ഞിട്ടു.
Not our night in Jaipur!
With today's win, RR keep their playoff chances alive. #OrangeArmy #RiseWithUs #RRvSRH
— SunRisers Hyderabad (@SunRisers) April 27, 2019
36 പന്തില്‍ 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ്സ്കോറർ. വാര്‍ണര്‍ (32 പന്തില്‍ 37) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വില്യംസണ്(13), വിജയ് ശങ്കര്‍(8), ഷാക്കിബ്(9) ദീപക് ഹൂഡ(0), സാഹ(5), ഭുവനേശ്വർ കുമാർ(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റഷീദ് ഖാൻ (8 പന്തില്‍ 17) പുറത്താവാതെ നിന്നു. കൂടാതെ അൽ ഹസൻ,റാഷിദ് ഖാൻ,ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം ഹൈദരാബാദിനായി വീഴ്ത്തി.
A look at the Points Table after Match 45 of #VIVOIPL
The @ChennaiIPL becomes the first to qualify for the #VIVOIPL 2019 Playoffs ?? pic.twitter.com/P77wdOxgRR
— IndianPremierLeague (@IPL) April 27, 2019
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ കൊൽക്കത്തയെ പിന്നിലാക്കി ആറാം സ്ഥാനം സ്വാന്തമാക്കിയ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിച്ചു. പരാജയപ്പെട്ടെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനം കൈവിട്ടില്ല.
Jaydev Unadkat is adjudged the Man of the Match for his outstanding effort on the field and bowling figures of 2/26 ?? pic.twitter.com/ZhrDrzbF9v
— IndianPremierLeague (@IPL) April 27, 2019
Post Your Comments