India

മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനിടെ ചത്തത് പത്ത് ആനകൾ : സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് വനം വകുപ്പ്

ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ ഖിതോലി റേഞ്ചിനു കീഴിലുള്ള സങ്കാനിയിലും ബകേലിയിലുമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും നാല് എണ്ണവും വ്യാഴാഴ്ച രണ്ടെണ്ണവും ചത്തിരുന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനിടെ പത്ത് ആനകൾ ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സംസ്ഥാന വനം വകുപ്പ്. ചത്ത ആനകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഉത്തർപ്രദേശിലെ ഐസിഎആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് ലബോറട്ടറിയിലേക്കും അയച്ചതായി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആനകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മന്ത്രിയെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഉമരിയയിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
അതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു മുതിർന്ന മൃഗഡോക്ടർ റിസർവിലെ ജീവനക്കാരെ ഉദ്ധരിച്ച് ആനകൾ നിലത്തു വീണു വിറച്ചു വിറച്ചാണ് ചത്തതെന്ന് പറഞ്ഞു.

ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ ഖിതോലി റേഞ്ചിനു കീഴിലുള്ള സങ്കാനിയിലും ബകേലിയിലുമായി ചൊവ്വാഴ്ചയും
ബുധനാഴ്ചയും നാല് ആനകളും
വ്യാഴാഴ്ച രണ്ടെണ്ണവും ചത്തിരുന്നു.
അതേ സമയം കാട്ടനകളുടെ ആന്തരാവയവങ്ങൾ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളിൽ നിന്നും ശേഖരിച്ച
സാമ്പിളുകൾ തങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ടെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ്‌ലൈഫ്) എൽ. കൃഷ്ണമൂർത്തി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

യുപിയിലെ ബറേലിയിലെ ഇസത്നഗറിലെ ഐവിആർഐയിലേക്കും സാഗറിലെ എംപി ഫോറൻസിക് ലബോറട്ടറിയിലേക്കുമാണ് ഇവ അയക്കുന്നത്.
കിഴക്കൻ മധ്യപ്രദേശിലെ ഉമരിയ, കട്‌നി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ബാന്ധവ്ഗഡിലെ ആനകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയുടെ തലവനാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button