
മാനന്തവാടി : വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും നാളെ വയനാട്ടിലെത്തും. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളടക്കം വൻ ജനാവലി ഇരുവരെയും സ്വീകരിക്കും.
തുടർന്ന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗത്തിൽ രാഹുലും പ്രിയങ്കയും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി ഉച്ചയ്ക്ക് മൂന്ന് മണിയോടെ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കും.
പ്രിയങ്ക ഗാന്ധിക്കായി ഇരുളത്ത് കെ. മുരളീധരൻ ഇന്ന് പ്രചാരണത്തിനെത്തുണ്ട്.
അതേ സമയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം.
കൂടാതെ ബിജെപിയും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഇന്ന് മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥി നവ്യാ ഹരിദാസിന് വേണ്ടി സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് എത്തും. ബിജെപി സ്ഥാനാർത്ഥി സുൽത്താൻ ബത്തേരി മണ്ഡലത്തിലും പ്രചാരണം നടത്തും.
Post Your Comments