KeralaNews

സംസ്ഥാനത്ത് ഐ.എസ് പിടിമുറുക്കിയത് അന്‍സാറുകള്‍ വഴി : നിരവധി യുവാക്കള്‍ ഐ.എസില്‍ രഹസ്യന്വേഷ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ കേട്ട് കേരളം ഞെട്ടിത്തരിച്ചു

കൊച്ചി: സംസ്ഥാനത്ത് യുവാക്കളുടെ ഇടയിലെ ഐ.എസ് സ്വാധീനം ഇന്റലിജെന്റ്‌സ് ബ്യൂറോയേയും, റോ പോലുള്ള അന്വേഷണ ഏജന്‍സികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പുകളില്‍ ആയുധ പരിശീലനം നേടിയ അന്‍സാറുകള്‍ എന്നറിയപ്പെടുന്ന ചാവേറുകള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക്(ഐ.എസ്.) ചേക്കേറിയെന്നുള്ള റിപ്പോര്‍ട്ടാണ് ഇവര്‍ക്ക് ലഭിച്ചത്. അന്‍സാറുകള്‍ സംസ്ഥാനത്തു സജീവമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ലോകം ഇസ്ലാമിക ഭരണത്തിന്റെ കീഴിലാക്കണമെന്ന ലക്ഷ്യത്തിനുവേണ്ടി തീവ്രസംഘടനകള്‍ക്കു രൂപം നല്‍കാന്‍ സജ്ജരായവരാണ് സിമിയില്‍നിന്നും പരിശീലനം നേടിയ അന്‍സാറുകള്‍. കൗമാരം മുതല്‍ 30 വയസുവരെയേ അംഗങ്ങള്‍ക്കു സിമിയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളു. പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഇവര്‍ ലോകത്ത് എവിടെയാണെങ്കിലും സംഘടന വളര്‍ത്താന്‍ തയാറാണെന്നു സത്യപ്രതിജ്ഞ ചെയ്യാറുണ്ട്. ഇത്തരത്തില്‍ പരിശീലനം നേടിയവര്‍ ഐ.എസ്, അല്‍ ക്വയ്ദ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളെ കൂടാതെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലടക്കം നുഴഞ്ഞു കയറിയതായാണ് വിവരം.

നേരത്തേ സംസ്ഥാനത്ത് സജീവമായിരുന്ന സിമി പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം ആലുവയില്‍ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പല സംഘടനകളില്‍ സജീവമായ ഇവര്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം രഹസ്യയോഗങ്ങള്‍ നടത്തുന്നത് പതിവാണെന്നും ഇന്റലിജന്‍സ് പറയുന്നു. എവിടെയും ലഭ്യതയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ബോംബ് നിര്‍മാണമടക്കം പരിശീലിച്ചിട്ടുള്ളവരാണ് പ്രവര്‍ത്തകരില്‍ ഏറെയും.

കൊച്ചിയിലെ ജൂതപ്പള്ളി തകര്‍ക്കാനെത്തിയ മുന്‍കാല സിമി പ്രവര്‍ത്തകനായ അലാം ജെബ് അഫ്രീദി(37)യും ഐ.എസ് പ്രവര്‍ത്തകനായിരുന്നു. അഫ്രീദി 33 വയസിനുശേഷമാണ് ഐ.എസില്‍ ചേര്‍ന്നത്. സിമി പ്രവര്‍ത്തകനായിരിക്കെ ഇയാള്‍ ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയിരുന്നു. 2007ല്‍ വാഗമണില്‍ നടന്ന സിമി ക്യാമ്പിനും അഫ്രീദി നേതൃത്വം കൊടുത്തു. കഴിഞ്ഞ ജനുവരി 29നാണ് അഫ്രീദി എന്‍.ഐ.എ. പിടിയിലായത്.

അഹമ്മദാബാദ് സ്‌ഫോടനക്കേസിലും ബംഗളുരുവിലെ ഇസ്രയേല്‍ വിസ സെന്റര്‍ ആക്രമണക്കേസിലും ഇയാള്‍ പ്രതിയാണ്. ജൂതരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടു കൊച്ചിയിലെത്തിയ അഫ്രീദി ജൂതകുടുംബങ്ങളുടെ കണക്കെടുത്തിരുന്നു. രാജ്യത്താകമാനമുള്ള ജൂതരെ ആക്രമിക്കാന്‍ സിമി പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ മട്ടാഞ്ചേരി ജൂതപ്പള്ളിയില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ താമസമാക്കിയ 31 ജൂത കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ക്യാമറ നിരീക്ഷണത്തിലായതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
മുംബൈയില്‍ നിന്നുള്ള സോഫ്റ്റ്‌വേര്‍ വിദഗ്ധനാണ് ഇന്ത്യയില്‍ ഐ.എസിനെ നിയന്ത്രിക്കുന്നത്. ഇയാളാണ് സംഘടനയുടെ ആശയപരമായ ശക്തികേന്ദ്രമെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസേഥര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button