ആലുവ: മുഫിയ പര്വീൻ കേസിൽ ആരോപണവിധേയനായ സി.ഐയെക്കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ജനാധിപത്യ മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത പറഞ്ഞു. മുഫിയയുടെ മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷമായിരുന്നു സുജാതയുടെ പ്രതികരണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുഫിയയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും സുജാത പറഞ്ഞു.
അതേസമയം, മുഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ് ഐ നിരപരാധിയാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
Post Your Comments