തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തിരികെ നാട്ടിലെത്തിക്കാൻ ഉത്തരവായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഉത്തരവ് കൈമാറിയിരിക്കുന്നത്. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശിശുക്ഷേമസമിതിക്ക് കൈമാറി. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ശിശുക്ഷേമ സമിതി ഉടന്‍ തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Also Read:ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ? കാരണം ഇവയാകാം..!!
അതേസമയം, നാട്ടിലെത്തിയ ശേഷം കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തുമെന്നാണ് സൂചന. ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും (സി.ഡബ്ല്യൂ.സി) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചിട്ടുണ്ട്.
Post Your Comments