KeralaLatest NewsNews

ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

ഒളിവില്‍ പോയ പ്രതികളെ മാന്നാറില്‍ നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്

ആലപ്പുഴ : കായംകുളം എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ജുബിന്‍ ജോണ്‍സണ്‍ (24), സ്റ്റാന്‍ലി (23) എന്നിവരാണ് അറസ്റ്റിലായത്.

പത്തിയൂര്‍ സ്വദേശികളായ സുജിത്, ബിനു എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചെന്നിത്തല സ്വദേശികളെ കാക്കനാട് ജംഗ്ഷന് സമീപം വെച്ചാണ് പ്രതികള്‍ സുജിതിനെയും ബിനുവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒളിവില്‍ പോയ പ്രതികളെ മാന്നാറില്‍ നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.

കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്‌ഐ രതീഷ് ബാബു, പ്രൊബേഷന്‍ എസ്‌ഐ ആനന്ദ്, എഎസ്‌ഐ റെജി, പോലീസുദ്യോഗസ്ഥരായ അരുണ്‍, ഗോപകുമാര്‍, പ്രദീപ്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അന്നേ ദിവസം തന്നെ എരുവ അമ്പലത്തിന്റെ തെക്കേ നടയില്‍ നിന്ന എരുവ സ്വദേശി വിജയനെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. വിജയനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നു മുതല്‍ നാല് വരെ പ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button