മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തിലെ നേതാവുമായ നര്‍ഹരി സിര്‍വാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സര്‍ക്കാര്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി.

Read Also: രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചു: മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി

സംവരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെയാണ് ഇവര്‍ താഴേക്ക് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ കെട്ടിടത്തില്‍ സുരക്ഷാ വല ക്രമീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും പരിക്കുകളൊന്നും ഇല്ല.

പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍ ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയതിനെതിരേ വിവിധ ആദിവാസി വിഭാഗങ്ങള്‍ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡെപ്യൂട്ടി സ്പീക്കര്‍ എടുത്ത് ചാടിയത്. ദംഗര്‍ വിഭാഗത്തെ പട്ടികവര്‍ഗ സംവരണത്തില്‍ നിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യമുന്നയിക്കുന്നത്.

ഇവര്‍ കെട്ടിടത്തില്‍ നിന്ന് എടുത്ത് ചാടിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വലയത്തിലേക്ക് വീണ മൂന്നുപേര്‍ തിരികെ കെട്ടിടത്തിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഡെപ്യൂട്ടി സ്പീക്കറുടെ കൂടെ ബി.ജെ.പി. എം.പി. ഹേമന്ദ് സവ്ര, എം.എല്‍.എ. കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരും താഴേക്ക് ചാടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ വലയില്‍ നിന്ന് തിരികെ കയറിയ ഇവര്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.

Share
Leave a Comment