KeralaLatest NewsNews

എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്‌ജെന്‍ഡറുടെ പരാതി

 

നിലമ്പൂര്‍: എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ്  ലൈംഗികമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്‌ജെന്‍ഡറുടെ പരാതി. പ്രതിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡറുടെ പരാതി. എന്‍.സി.പി അജിത് പവാര്‍ വിഭാഗം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മലപ്പുറം കാളികാവ് സ്വദേശി റഹ്മത്തുള്ളക്കെതിരെയാണ് പരാതി.

Read Also: പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

വീട് വെക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് റഹ്മത്തുള്ള പാലക്കാട് മണ്ണാര്‍ക്കാടുള്ള ഒരു സ്വകാര്യ ലോഡ്ജിലെത്തിച്ച് തന്നെ പീഡിപ്പിച്ചെന്നാണ് ട്രാന്‍സ്‌ജെന്‍ഡറുടെ പരാതി. സഹായിക്കാമെന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. ഉപദ്രവിക്കുമെന്ന് അറിയില്ലായിരുന്നെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പറയുന്നു. 2021 ആഗസ്റ്റിലാണ് സംഭവം. മലപ്പുറം എസ്പിക്കും മണ്ണാര്‍ക്കാട് പൊലീസിലുമാണ് പരാതി നല്‍കിയിക്കുന്നത്. ഒരു മാസം മുമ്പ് കേസില്‍ എഫ്‌ഐആര്‍ ഇട്ടെങ്കിലും പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി നല്‍കിയ ട്രാന്‍സ് ജെന്‍ഡന്‍ പറഞ്ഞു.

റഹ്മത്തുള്ളയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തതിനാലാണ് താന്‍ പരാതി നല്‍കാന്‍ വൈകിയതെന്നാണ് ട്രാന്‍സ്‌ജെന്‍ഡറുടെ വിശദീകരണം. എന്നാല്‍ ആരോപണം എന്‍.സി.പി നേതാവ് റഹ്മത്തുള്ള നിഷേധിച്ചു. രാഷ്ട്രീയപരമായും വ്യക്തിപരമായും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്മത്തുള്ള മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button