IndiaInternational

ഇന്ത്യയിൽ 2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി ട്രംപിന്റെ കമ്പനി : വരുന്നത് മഹാരാഷ്ട്രയിൽ

2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കമ്പനി ഇന്ത്യയിൽ. റിയാലിറ്റി ഫോം ആയ ട്രിബേക്ക ഡെവലപ്പേർസ് ആണ് ഇന്ത്യൻ കമ്പനിയായ കുന്ദൻ സ്പേസസുമായി ചേർന്ന് പുനയിൽ 2500 കോടി രൂപയുടെ ട്രംപ് വേൾഡ് സെന്റർ നിർമ്മിക്കുന്നത്. ഇത് ആദ്യമായാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രംപ് ഓർഗനൈസേഷൻ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് എത്തുന്നത്.

പുനയിലെ 4.3 ഏക്കർ സ്ഥലത്തെ പ്രോജക്ട് 2500 കോടി രൂപയുടെ വില്പന ലക്ഷ്യമിട്ട് ഉള്ളതാണ്. 16 ലക്ഷം സ്ക്വയർ ഫീറ്റിൽ 2 ഗ്ലാസ് ടവറുകളിലായി 27 നിലയിൽ കെട്ടിടം നിർമ്മിക്കും എന്നാണ് വിവരം. ട്രിബേക്ക ഡെവലപ്പേർസിന് 13 പ്രൊജക്ടുകളിലായി 14 ദശലക്ഷം സ്ക്വയർഫീറ്റ് ഏരിയയിൽ 16000 കൂടി രൂപ മൂല്യമുള്ള വോട്ട്ഫോളിയോ ഉണ്ട്.

ഇതോടെ അമേരിക്കയ്ക്ക് പുറത്ത് ട്രംപിന്റെ ബ്രാൻഡ് ചുവടുറപ്പിക്കുന്ന ഏറ്റവും പുതിയ രാജ്യമായി ഇന്ത്യ മാറുകയാണ്. രണ്ട് ടവറുകളിലുമായി ബിസിനസ് ഓഫീസുകളാണ് ലക്ഷ്യം ഇടുന്നത് എന്നാണ് കമ്പനികൾ പുറത്തുവിട്ടിരിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button