Latest NewsKeralaNews

2030- ൽ കേരളം ഉണ്ടാകുമോ? പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്ള ആശങ്ക ട്വീറ്റ് ശ്രദ്ധേയം

കേരളം ദ്വാരക പോലെ ഇല്ലാതെ ആകുമോ എന്ന ഭയാശങ്കയും പങ്ക് വെക്കുന്നു

വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ മാനസികമായ പ്രയാസത്തിൽ ശ്രീനേഷ് എൽ പ്രഭു പങ്കുവച്ച ട്വീറ്റ് ശ്രദ്ധ നേടുന്നു. ട്വീറ്റ് ആവട്ടെ കേരളത്തിന്റെ പൊതുവികാരത്തിന്റെ പ്രതിനിധി പോലെ പുതിയ ചർച്ചക്ക് വഴി വെക്കുംവിധമാണ്.

സാമൂഹിക പ്രസക്തിയുള്ള പാട്ടുകൾ ചെയ്ത് ശ്രദ്ധേയനായ ഗാനരചയിതാവും സംഗീത സംവിധായകനും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീനേഷ് കഴിഞ്ഞ രാത്രിയാണ് തന്റെ ആശങ്ക ട്വീറ്റ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമായി പങ്കുവച്ചത്.

read also: അര്‍ജുന്റെ ഭാര്യയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി: മന്ത്രി പി എ മുഹമ്മദ് റിയാസ്

പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള പരിഷ്കാരം സ്വയം കുഴി തോണ്ടൽ ആകുമെന്നും ,അതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നു കൊണ്ട് കഴിയും വേഗം കേരളത്തെ രക്ഷിക്കാൻ ഉള്ള പദ്ധതി ആസൂത്രണം ചെയ്യണം എന്നും പറയുന്ന ട്വീറ്റിൽ കേരളം ദ്വാരക പോലെ ഇല്ലാതെ ആകുമോ എന്ന ഭയാശങ്കയും പങ്ക് വെക്കുന്നു.

2013 ഇൽ ഗാഡ്ഗിൽ പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ – WGEEP). പറഞ്ഞ പ്രകാരം ഉള്ള കാര്യങ്ങൾ സംഭവിക്കുന്ന ഈ പശ്ചാതലത്തിൽ ഇങ്ങനെയുള്ള ആശങ്കകൾക്ക് പ്രസക്തിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button