
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആര്‍ജെഡി രംഗത്ത് ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെന്നാണ് ആര്‍ജെഡിയുടെ വിമര്‍ശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്റിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.
Read Also: മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം: 60 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു. ബിജെപിയുടെ പാര്‍ട്ടി ഓഫീസല്ല രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Post Your Comments