ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ സ്മൃതി ഇറാനി മൗനം പാലിക്കുന്നുവെന്നും ആ സ്ഥലത്തേയ്ക്ക് കാണാനില്ലെന്നും സൂചിപ്പിക്കുന്ന കോണ്‍ഗ്രസ് പോസ്റ്ററിനെതിരെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി. മുന്‍ എംപിക്കായി യുഎസുമായി ബന്ധപ്പെടുക എന്ന തലക്കെട്ടോടെ ഹിന്ദിയിലാണ് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്.
Read Also: കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
അതേസമയം, അടുത്തിടെ രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയ പ്രസംഗവും വിവാദമായിട്ടുണ്ട്. ബുധനാഴ്ച കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ ഒരു സമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു, ‘നിങ്ങള്‍ മോദിജിയെ ദൈവത്തിന്റെ അരികില്‍ ഇരുത്തിയാല്‍, പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ദൈവത്തോട് വിശദീകരിക്കാന്‍ തുടങ്ങും, ഒടുവില്‍ മോദിജിയെ സൃഷ്ടിച്ചതോര്‍ത്ത് ദൈവം പോലും ആശയക്കുഴപ്പത്തിലാകും’ എന്ന് രാഹുല്‍ മോദിയെ പരിഹസിച്ചിരുന്നു. എല്ലാം അറിയാമെന്ന് തികഞ്ഞ ബോധ്യമുള്ള ഒരു കൂട്ടം ആളുകളാണ് ഇന്ത്യയെ നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
Post Your Comments