ഉപഭോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം നിശ്ചയിച്ച് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. വെരിഫൈഡ് അക്കൗണ്ടുകൾക്കും, വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്കും പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ മാറ്റങ്ങൾ അനുസരിച്ച്, വെരിഫൈഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം 6,000 പോസ്റ്റുകൾ വരെ വായിക്കാനാകും. അതേസമയം, വെരിഫൈ ചെയ്യാത്ത അക്കൗണ്ട് ഉള്ളവർക്ക് 600 പോസ്റ്റുകൾ മാത്രമാണ് ഒരു ദിവസം വായിക്കാൻ കഴിയുക.
ഘട്ടം ഘട്ടമായി വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ട്വിറ്റർ തീരുമാനിച്ചിട്ടുണ്ട്. ട്വിറ്ററിൽ സൈൻ ഇൻ ചെയ്യാത്തവരെ അവരുടെ വെബ്സൈറ്റിലെ ട്വീറ്റുകളും പ്രൊഫൈലുകളും കാണുന്നതിൽ നിന്ന് ഇതിനോടകം കമ്പനി തടഞ്ഞിരുന്നു. ട്വീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയ നീക്കത്തിൽ ഭൂരിഭാഗം ഉപഭോക്താക്കളും അതൃപ്തി അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് പണം തട്ടാനുള്ള മാർഗ്ഗമായാണ് ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളതെന്നാണ് മിക്ക ഉപഭോക്താക്കളുടെയും ആരോപണം. ഇതിലൂടെ കൂടുതൽ പേരെ വെരിഫിക്കേഷനിലേക്ക് ആകർഷിക്കാനും ട്വിറ്റർ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.
Also Read: ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യ അപകടനില തരണം ചെയ്തു
Post Your Comments