ഉപഭോക്താക്കൾ ഡിലീറ്റ് ചെയ്ത ട്വീറ്റുകൾ ട്വിറ്റർ അക്കൗണ്ടിലേക്ക് വീണ്ടും തിരിച്ചെത്തുന്നതായി പരാതി. വർഷങ്ങൾക്കു മുൻപ് വരെയുള്ള ട്വീറ്റുകളാണ് ഇത്തരത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇതിനെതിരെ ആഗോള തലത്തിൽ നിരവധി പ്രമുഖർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലരുടെ അക്കൗണ്ടുകളിലേക്ക് ഡിലീറ്റ് ചെയ്ത പതിനായിരത്തോളം ട്വീറ്റുകൾ തിരികെ എത്തിയിട്ടുണ്ടെന്നാണ് സൂചന.
ഇത്തരത്തിൽ ട്വീറ്റുകൾ തിരികെ വരുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. വെർജ് ജേണലിസ്റ്റായ, ജെയിംസ് വിൻസെന്റ് ഇതിനോടകം പരാതി ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജെയിംസ് വിൻസെന്റിന്റെ അക്കൗണ്ടിൽ 2020 മുതൽ ഡിലീറ്റ് ചെയ്ത ട്വീറ്റുകളാണ് തിരികെ എത്തിയിരിക്കുന്നത്. ട്വിറ്ററിൽ പുതുതായി ബഗ്ഗ് രൂപപ്പെട്ടിട്ടുണ്ടോ എന്നതാണ് മിക്ക ആളുകളുടെയും വിലയിരുത്തൽ. അതേസമയം, ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ടുള്ള സെർവറിന്റെ പ്രശ്നമാകാമെന്നാണ് മറ്റു ചിലരുടെ നിഗമനം.
Also Read: വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായി: യുവാവിന്റെ മൃതദേഹം കണ്ടെത്തി
Post Your Comments