
ചേര്‍പ്പ്: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സംഭാഷണം അശ്ളീലഭാഷ ചേർത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ വിദ്യാര്‍ഥി അറസ്റ്റില്‍. കാട്ടൂര്‍ കിഴുപ്പുള്ളിക്കര കല്ലായില്‍ ശ്യാം (23) ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ കേരളവര്‍മ്മകോളേജില്‍ പി.ജി. വിദ്യാര്‍ഥിയാണ് ശ്യാം.
പീച്ചിയില്‍ സുരേഷ്‌ഗോപിക്ക് ബി.ജെ.പി. നല്‍കിയ സ്വീകരണത്തിനിടെ വേദിയില്‍ ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വീഡിയോ ആണ് അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്തത്. ഈ വീഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. കെ.ആര്‍. ഹരി ചേര്‍പ്പ് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
Post Your Comments