KeralaLatest NewsNews

തൃശൂരിൽ ചാറ്റൽ മഴക്കൊപ്പം പെയ്തിറങ്ങിയത് ‘പത’: നാട്ടുകാർ അമ്പരപ്പിൽ

വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ

തൃശൂർ: തൃശൂരിൽ ഇന്ന് പത മഴ പെയ്തു. അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് ഇന്ന് വൈകുന്നേരം ചെറിയ ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്തത്.

വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ. സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

നിലവിൽ ഫാക്ടറികളൊന്നും പ്രവർത്തിക്കുന്ന മേഖലകളല്ല ഇവിടം. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button