
ചെന്നൈ: നിയുക്ത ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ് സംഘടന. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണമോതിരം നല്‍കുമെന്നാണ് പ്രഖ്യാപനം. ദ്രാവിഡ സംഘടനയായ ടിഡിപികെയാണ് വനിത കോണ്‍സ്റ്റബിളിന് പാരിതോഷികം നല്കുന്ന കാര്യം അറിയിച്ചത്. കങ്കണയെ തല്ലിയ സി ഐ എസ് എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിന്റെ വീട്ടിലേക്ക് സമ്മാനം അയച്ചുകൊടുക്കുമെന്നാണ് സംഘടനയുടെ അവകാശവാദം.
Read Also: പിതാവുമായി അവിഹിതബന്ധം പുലര്‍ത്തിയ സ്ത്രീയെ മകന് ബലാത്സംഗം ചെയ്തു
മോതിരം കൊറിയര്‍ കമ്പനി സ്വീകരിക്കാത്ത പക്ഷം ടിഡിപികെ പ്രവര്‍ത്തകന്റെ കൈവശം വിമാനത്തില്‍ കുല്‍വീന്ദര്‍ കൗറിന്റെ വീട്ടിലേക്ക് എത്തിക്കുമെന്നും പെരിയാറിന്റെ പുസ്തകങ്ങളും സമ്മാനമായി നല്‍കുമെന്നും സംഘടന അറിയിച്ചു.
Post Your Comments