പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഇനാം തുക നല്കുന്നതായാണ് എന്‍ഐഎയുടെ പോസ്റ്റര്‍.
കൂറ്റനാട് സ്വദേശി ശാഹുല്‍ ഹമീദ്, ഞാങ്ങാറ്റിരി സ്വദേശി അബ്ദുല്‍ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂര്‍ സ്വദേശി അബ്ദുല്‍ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് എന്‍ഐഎ ഇനാം പ്രഖ്യാപിച്ചിരുക്കുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍ഐഎ പോസ്റ്റര്‍ പതിച്ചത്.
വിവരം നല്‍കേണ്ട ഫോണ്‍ നമ്പരും ഇ-മെയില്‍ അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങളും പോസ്റ്ററിലുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം, ഇതുവരെ പിടിയിലാകാത്ത നേതാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് എന്‍ഐഎയുടെ നീക്കം.
Post Your Comments