
തിരുവനന്തപുരം: ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന 18-ാമത് ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേടിയ അനു. ആറിന് പത്ത് ലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. മിക്‌സഡ് റിലേ മത്സരത്തിൽ സ്വർണ്ണമെഡൽ ലഭിച്ച മുഹമ്മദ് അനസിന് അവാർഡിന്റെ ബാക്കി തുകയായ അഞ്ച് ലക്ഷം രൂപയും അനുവദിക്കും.
ബെഹറിൻ താരത്തെ ഉത്തേജക മരുന്ന് ഉപയോഗത്തിൽ വിലക്കിയതിനെ തുടർന്നാണ് ആർ അനുവിന് വെങ്കലമെഡൽ ലഭിച്ചത്. ഒന്നാംസ്ഥാനത്ത് എത്തിയ വ്യക്തിയെ ഉത്തേജക മരുന്നുപയോഗത്തിൽ വിലക്കിയതിനാലാണ് മുഹമ്മദ് അനസിന്റെ വെള്ളിമെഡൽ നേട്ടം സ്വർണ്ണമെഡലായത്.
Read Also: സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ച് തൂങ്ങിയ നിലയില്‍ മൃതദേഹം: കണ്ണൂരിൽ 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments