ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ച് ഇസ്രയേൽ. ഇക്കാര്യം വ്യക്തമാക്കി ഗാസയിൽ ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്‌തു.
‘സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കൾക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, ഉടൻ തന്നെ ഈ മാനുഷിക പ്രവൃത്തി ചെയ്യുക, നിങ്ങളുടെ പ്രദേശത്ത് ബന്ദികളാക്കിയിരിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പങ്കിടുക,’ ഇസ്രയേൽ സൈന്യം ലഘുലേഖയിൽ വ്യക്തമാക്കി.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ചു
‘നിങ്ങൾക്കും നിങ്ങളുടെ വീടിനും സുരക്ഷിതത്വം നൽകുന്നതിന് പരമാവധി പരിശ്രമം നടത്തുമെന്ന് ഉറപ്പുനൽകുന്നു, കൂടാതെ നിങ്ങൾക്ക് ഒരു സാമ്പത്തിക പാരിതോഷികം ലഭിക്കും. നിങ്ങൾക്ക് പൂർണ്ണമായ രഹസ്യാത്മകതയും ഞങ്ങൾ ഉറപ്പ് നൽകുന്നു.’ ഇസ്രയേൽ സൈന്യം ലഘുലേഖയിൽ പറയുന്നു.
Post Your Comments