പൂനെ: തന്റെ പിതാവുമായി അവിഹിതബന്ധം പുലര്‍ത്തിയെ സ്ത്രീയെ മകന് ബലാത്സംഗം ചെയ്തു. യുവാവ് സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതി നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ യുവാവിന്റെ അമ്മയും സഹോദരിയും യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപം ജൂണ്‍ മൂന്നിനാണ് സംഭവം നടന്നത്. ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
24കാരനായ അഭി നിതിന്‍ ഖേദേക്കര്‍, അമ്മ, സഹോദരി, രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ഐപിസി 376,341,452,323,509,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ബലാത്സംഗത്തിനിരയായ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബലാത്സംഗത്തിനിരയായ സ്ത്രീക്കു പൂനെയില്‍ കുറച്ചു സ്ഥലം സ്വന്തമായുണ്ട്. അത് വില്ക്കാന് പ്രതിയുടെ പിതാവ് നിതിന്‍ ഖേദേക്കര്‍ യുവതിയെ സഹായിച്ചിരുന്നു. അവിടെ നിന്ന് തുടങ്ങിയ ബന്ധം ഇരുവരും തമ്മില്‍ പ്രണയബന്ധമായി പിന്നീട് വളരുകയായിരുന്നുവെന്ന് പൂനെ ക്രൈം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വിഷയം നിതിന്‍ ഖേദേക്കറിന്റെ വീട്ടില്‍ അറിയുകയും അതിനെച്ചൊല്ലി വാക്കുതര്‍ക്കങ്ങള്‍ പതിവാകുകയും ചെയ്തു. സംഭവം നടന്ന ദിവസം കത്രാജിലെ വീട്ടില്‍ സ്ത്രീ തനിച്ചായിരുന്നു. ആ സമയം പ്രതി അഭി ഖേദേക്കറും രണ്ട് സുഹൃത്തുക്കളും അവരുടെ വീടിന് മുന്നില്‍ വന്ന് അവരെ വിളിച്ചു. തുടര്‍ന്ന് പ്രതി നേരിട്ട് അവരുടെ വീടിനുള്ളിലേക്ക് കയറി. ഈ സമയം സുഹൃത്തുക്കള്‍ വീടിന് പുറത്ത് കാവല്‍ നില്‍ക്കുകയും വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു.
യുവതി അയാളെ ചെറുത്തുനില്ക്കാന് ശ്രമിച്ചപ്പോള്‍ അവരെ നിലത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിനിടയില്‍ സ്ത്രീ ഒച്ചവെച്ചപ്പോള്‍ പ്രതികള്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.
Post Your Comments