Latest NewsIndiaNewsCrime

സഹപാഠിയെ കോളേജില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി: രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

കോളേജ് കാമ്പസില്‍ വച്ചായിരുന്നു സംഭവം

പ്രണയാഭ്യർത്ഥന നിരസിച്ച സഹപാഠിയെ കോളേജില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹുബ്ബള്ളിയില്‍ എം.സി.എ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് ആണ് കൊല്ലപ്പെട്ടത്.

കോളേജ് കാമ്പസില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡ‍ിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നേഹയെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഫയാസിനെ വിദ്യാർത്ഥികളും കോളേജ് അധികൃതരും ചേർന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചു.

read also: എഎപി എംഎല്‍എ അമാനത്തുള്ള ഖാൻ അറസ്റ്റിൽ

യുവതിയെ മർദിച്ച്‌ തള്ളിയിട്ട ശേഷം കഴുത്തില്‍ തുരുതുരെ കുത്തുകയായിരുന്നു. മുഖം മറച്ചാണ് ഇയാള്‍ ആക്രമണത്തിനെത്തിയത്. നേഹയെ സമീപിച്ച്‌ വിവാഹാഭ്യർത്ഥന നടത്തിയ ഫയാസ്, പെണ്‍കുട്ടി ഇത് നിരസിച്ചതില്‍ പ്രകോപിതനായി അവളെ പിന്തുടർന്ന് കോളേജ് കാമ്പസിലിട്ട് ആക്രമിക്കുകയായിരുന്നു.യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകള്‍ ഗുരുതരമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button