കോഴിക്കോട്: കോഴിക്കോട് നെച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസിന്റെ പിടിയിൽ. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രധാന പ്രതി മുജീബ് റഹ്മാൻ സ്ഥിരം കുറ്റവാളിയാണ്. ഇയാൾക്കെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ 55 ഓളം കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുട്ടൊപ്പം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് വ്യക്തമാകുന്നതും, പ്രതി മുജീബ് റഹ്മാൻ പിടിയിലാകുന്നതും. തുടർന്ന് മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പോലീസ് തെളിവെടുപ്പ് നടത്തി. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആഭരണങ്ങൾ മോഷ്ടിക്കുകയും, കൊണ്ടോട്ടിയിലെത്തി ഒരാൾക്ക് കൈമാറുകയുമായിരുന്നു.
Also Read: മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും
മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്മാൻ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ 11 മട്ടന്നൂരിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്.
Post Your Comments