KeralaLatest NewsNews

മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സംവിധായകന്‍ മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. സംസ്ഥാന നേതൃത്വം മേജര്‍ രവിയോട് സമ്മതം ആരാഞ്ഞുവെന്നും മത്സരിക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എറണാകുളം ഉള്‍പ്പെടെയുള്ള നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി ബിജെപി പ്രഖ്യാപിക്കാനുള്ളത്. അതിനിടെയാണ് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

Read Also: ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്‌കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

ബിജെപിയിലേയ്‌ക്കെത്തിയ പത്മജ വേണുഗോപാലിന്റെ പേരുള്‍പ്പെടെ നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. മേജര്‍ രവിയെ എറണാകുളം മണ്ഡലത്തില്‍ മത്സരിപ്പിക്കുമോ എന്നതില്‍ ബിജെപിയുടെ ഔദ്യോഗിക തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വേണ്ടി അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു മത്സരിച്ചത്. 1,37,000 വോട്ടാണ് കഴിഞ്ഞ തവണ എറണാകുളം മണ്ഡലത്തില്‍ നിന്ന് അല്‍ഫോണ്‍സിന് ലഭിച്ചത്.

മുന്‍പ് എ.എന്‍ രാധാകൃഷ്ണന്‍ മത്സരിച്ചപ്പോഴും മെച്ചപ്പെട്ട വോട്ട് ഷെയറുണ്ടായിരുന്നു. ബിജെപി പ്രധാന്യത്തോടെ കാണുന്ന സി ക്ലാസ് മണ്ഡലം എന്ന നിലയില്‍ എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പേര് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button