KeralaLatest NewsIndia

പേരാമ്പ്രയിൽ കേന്ദ്ര ഇൻ്റലിജൻസ് റെയ്‌ഡ്: സ്വർണ വ്യാപാരിയുടെ കാറിലെ രഹസ്യ അറയിൽ നിന്ന് കണ്ടെത്തിയത് 3.22 കോടി

കോഴിക്കോട്: പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് റെയ്ഡ്. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥൻ സ്വർണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക് , കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ ഒരു കാറും പിടികൂടി. ഈ കാറിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. കാറിന്റെ രഹസ്യ അറയിൽ ആണ് പണം സൂക്ഷിച്ചത്. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്‌ഡ് രാത്രി 10:45 വരെ നീണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button