PathanamthittaKeralaLatest NewsNews

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി, ആക്ഷേപങ്ങൾ അറിയിക്കാൻ 15 ദിവസത്തെ സാവകാശം

വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി 1000.28 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക

പത്തനംതിട്ട: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറക്കി സർക്കാർ. 441 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. വിദഗ്ധസമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ വിശദവിവരങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി 1000.28 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക.

47 സർവേ നമ്പറുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ദിവസങ്ങൾക്കു മുൻപ് തന്നെ റവന്യൂ വകുപ്പ് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. വിജ്ഞാപനം വൈകുന്നതിൽ വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭൂമി ഏറ്റെടുക്കൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 2027-ഓടേ വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Also Read: ഒരു മുൻ മന്ത്രി, രണ്ട് മുൻ എംഎൽഎമാർ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ: ഇന്ന് ബിജെപിയിൽ ചേരുന്നവരുടെ പട്ടികയിൽ പ്രമുഖർ

എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സര്‍വേ നമ്പറുകളും, മണിമല വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 21 ല്‍ ഉള്‍പ്പെട്ട 299 സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട 2264.09 ഏക്കര്‍ സ്ഥലവുമാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 160 ഏക്കര്‍ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button