
മുംബൈ : മുംബൈയില്‍ വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം.
ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Post Your Comments