
ഇസ്ലാമത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഇത്തവണ നോമ്പ് 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിൽ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഇസ്ലാമിക പുണ്യമാസമായ നോമ്പിന്റെ അവസാനദിനമാണ് ചെറിയ പെരുന്നാൾ അഥവാ ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.
ചന്ദ്രൻ ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കൂടാതെ ഈദ് അൽ-ഫിത്തറും ഷവ്വാൽ മാസത്തിന്റെ ആദ്യ ദിനമായി അടയാളപ്പെടുത്തുന്നതിനാൽ, വിവിധ ദിവസങ്ങളിൽ ആണ് ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്.മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.
കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്ന് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചു. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമായെന്ന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു.. പാളയം മുസ്‌ലിം ജമാ അത്ത് സംഘടിപ്പിക്കുന്ന ഈദ് ഗാഹ്
രാവിലെ 7.30-ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും.
ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി നേതൃത്വം നൽകും.ലഹരിയിൽ നിന്ന് വിശ്വാസി സമൂഹം മാറി നിൽക്കണമെന്നും ആഘോഷം അതിരുവിടരുതെന്നും പുരോഹിതർ ആഹ്വാനം ചെയ്തു. പെരുന്നാൾ ഉറപ്പിച്ചതോടെ ഇന്നെല രാത്രി തന്നെ എല്ലായിടത്തും ഫിത്തർ സക്കാത്ത് വിതരണം നടന്നിരുന്നു. പെരുന്നാൾ ദിവസം ആരും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തിലാണ് ഫിത്തർ സക്കാത്ത് വിതരണം. പൊന്നാനി, കാപ്പാട്, താനൂർ കടപ്പുറം എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതോടെയാണ് റമദാൻ വ്രതത്തിന് പര്യവസാനമായത്.
Post Your Comments