തൃശൂർ: സാമൂഹ്യമാധ്യമങ്ങളിലൂടെ എംപി ടിഎൻ പ്രതാപനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർക്കെതിരെ കേസ്. തന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന എംപിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
read also: ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചു: തണ്ണീർക്കൊമ്പന്റെ മരണകാരണം പുറത്ത്
ഐപിസി 153 (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്‌ട് 120(o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫാസ്റ്റ്റിപ്പോര്‍ട്ട് എന്ന യുട്യൂബ് ചാനലിലെ വിപിൻ ലാലിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്. ചാനലില്‍ നിരന്തരമായി ഇല്ലാ കഥകള്‍ പ്രചരിപ്പിച്ച് തൃശൂർ എംപിയെ ജനങ്ങളുടെ മുന്നില്‍ വർഗീയതയുടെ ആളായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Post Your Comments