KeralaLatest NewsNews

ബാലചന്ദ്രമേനോന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം: യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസ്

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിരിക്കുന്നത്.

Read Also: സാധാരണ വസ്ത്രം ധരിച്ച് അര്‍ധരാത്രിയില്‍ ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് എസിപിയുടെ ആള്‍മാറാട്ടം

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്, പല നടന്‍മാര്‍ക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിനിയായ നടി, കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ കമിംഗ് സൂണ്‍ എന്ന്, തനിക്കെതിരെയും ചില ആരോപണങ്ങള്‍ വരുന്നുവെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെ ചില യൂട്യൂബ് മാധ്യമങ്ങള്‍ അവരെ സമീപിക്കുകയും അവര്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പല കാര്യങ്ങളും തന്നെ അപകീര്‍ത്തിപ്പെടുന്നതായിരുന്നു എന്നും ബാലചന്ദ്രമേനോന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button