തൃശൂര്‍: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന യൂട്യൂബര്‍ മണവാളനെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പത്ത് മാസം ഒളിവിലായിരുന്ന പ്രതി മുഹമ്മദ് ഷഹീന്‍ ഷായെ കൊടകില്‍ നിന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലാണ് മണവാളന്‍ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷായെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 19 ആയിരുന്നു സംഭവം. മോട്ടോര്‍സൈക്കിള്‍ യാത്ര ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചതിനു ശേഷം ഒളിവില്‍ ആയിരുന്നു മുഹമ്മദ് ഷഹീന്‍ ഷാ.
ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷാന്‍ ഷാ എന്ന 26 കാരന്‍. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്. കേരളവര്‍മ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തര്‍ക്കത്തിലാണ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മണവാളന്‍ ഒളിവില്‍ പോയത്.
മുഹമ്മദ് ഷഹീന്‍ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറില്‍ വരുകയായിരുന്നു. ഇതിനിടെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മണവാളനും സംഘവും കാറില്‍ പിന്തുടരുകയായിരുന്നു. മണവാളനായിരുന്നു കാര്‍ ഓടിച്ചത്. ഇതിനിടെ കാറുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ മുഹമ്മദ് ഷഹീന്‍ ഷായെ പൊലീസിന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മാസം 24നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. തുടര്‍ന്നാണിപ്പോള്‍ മുഹമ്മദ് ഷഹീന്‍ ഷായെ പിടികൂടി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Post Your Comments