കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര്‍ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു പിടികൂടിയത്
Read Also: എം.എം.ലോറൻസിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി; മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനം
യുവതിയെ മൂന്നു മാസം മുന്‍പ് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി. പതിമൂന്നിലേറെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു.
ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ്, ഇന്നലെ പ്രതി ഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു. പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പാളയം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് പ്രതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നു രാത്രി എറണാകുളത്തേക്കുള്ള ബസില്‍ കയറി. പൊലീസ് പിന്തുടര്‍ന്ന് മലപ്പുറം അതിര്‍ത്തിയില്‍ ബസ് തടഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു. പുലര്‍ച്ചെ ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments