KeralaLatest NewsNews

മോഹന്‍ലാലിനെ അധിക്ഷേപിച്ച യൂട്യൂബര്‍ ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന അജു അലക്‌സ് പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച യൂട്യൂബര്‍ അജു അലക്സ്(ചെകുത്താന്‍) പൊലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Read Also: വയനാട്ടില്‍ നിലവില്‍ ഭൂമികുലുക്കത്തിന്റെ സൂചനയില്ല: ദുരന്ത നിവാരണ അതോറിറ്റി

കേസെടുത്ത പിന്നാലെ അജു അലക്‌സ് ഒളിവിലായിരുന്നു.അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button