ThiruvananthapuramNattuvarthaLatest NewsKeralaNews

ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ല: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുരളീധരൻ

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്നും മുരളീധരൻ മുന്നറിയിപ്പു നൽകി. അറസ്റ്റ് വാറന്റ് ഉണ്ട് എന്നു പറഞ്ഞാൽ പൊലീസിലോ കോടതിയിലോ ഹാജരാകാൻ മടിയുള്ള ആളല്ല രാഹുൽ. പിണറായിക്കെതിരെ ആരെങ്കിലും സമരത്തിനു പോയാൽ, അവരെ ഇരുമ്പഴിക്കുള്ളിൽ അടയ്ക്കുമെന്നുള്ള സന്ദേശമാണ് ഈ അറസ്റ്റിലൂടെ നൽകുന്നതെന്ന് മുരളീധരൻ വ്യക്തമാക്കി

കെ മുരളീധരന്റെ വാക്കുകൾ ഇങ്ങനെ;

‘ഇന്നു പുലർച്ചെ, ഒരു പിടികിട്ടാപ്പുള്ളിയെ പിടിക്കുന്നതു പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ കയറി ജനലിലൊക്കെ അടിച്ച് ബഹളമുണ്ടാക്കി അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്. അറസ്റ്റ് വാറന്റ് ഉണ്ട് എന്നു പറഞ്ഞാൽ പൊലീസിലോ കോടതിയിലോ ഹാജരാകാൻ മടിയുള്ള ആളല്ല രാഹുൽ. ഇത് ഒരു ഭീഷണിയാണ്. പിണറായിക്കെതിരെ ആരെങ്കിലും സമരത്തിനു പോയാൽ, അവരെ ഇരുമ്പഴിക്കുള്ളിൽ അടയ്ക്കുമെന്നുള്ള സന്ദേശമാണ് ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നത്.

ഗവര്‍ണര്‍ക്ക് എതിരെ സിപിഎം പ്രവര്‍ത്തകരുടെ അസഭ്യ മുദ്രാവാക്യം, പൊലീസില്‍ പരാതി നല്‍കി ബിജെപി

ഞങ്ങൾ പറയാനുള്ളത് ഒന്നേയുള്ളൂ. കേരള പൊലീസ് തെരുവുഗുണ്ടകളുടെ ഒരു സംഘമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ ഡിജിപി എന്ന ഉദ്യോഗസ്ഥനെ പിണറായി ബന്ദിയാക്കി വച്ചിരിക്കുകയാണ്. പകരം ഭരണം നടത്തുന്നത് പിണറായിയുടെ ഓഫിസാണ്. പിണറായിയുടെ ഓഫിസിലുള്ള പാർട്ടി സഖാക്കൾ ഡിജിപിയെ ബന്ദിയാക്കി നിർദ്ദേശങ്ങൾ കൊടുക്കുകയാണ്. അവർ യുഡിഎഫിനെ ദ്രോഹിക്കുന്നു, കോൺഗ്രസുകാരെ കള്ളക്കേസിൽ കുടുക്കാൻ നോക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button