Latest NewsNewsIndia

2027-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്ന കാഴ്ചയാണ് കണ്ടത്. ലോകത്തെ പല വലിയ സമ്പദ് വ്യവസ്ഥകളും ഇപ്പോഴും കൊറോണയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിനെക്കാള്‍ വളരെ മുന്നിലാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

Read Also: ശബരിമല തീർത്ഥാടകർക്ക് ആശ്വാസം! കൊല്ലം- സെക്കന്തരാബാദ് റൂട്ടിൽ സ്പെഷ്യൽ ട്രെയിനിന് അനുമതി

കൊറോണയ്ക്ക് ശേഷം ഭൂരിഭാഗം വിദേശ കമ്പനികളുടെയും ആദ്യ ചോയിസായി ഇന്ത്യ മാറി . ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആപ്പിള്‍ തങ്ങളുടെ ഫാക്ടറി ഇന്ത്യയിലേക്ക് മാറ്റുന്നത്.

ഇതിനിടെ ഇന്ത്യ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭം മുന്നോട്ട് കൊണ്ടുപോകുകയും ഉല്‍പ്പാദന ബന്ധിത സംരംഭം മുമ്പത്തേതിനേക്കാള്‍ ശക്തമാക്കുകയും ചെയ്തു. ഒന്നിന് പുറകെ ഒന്നായി നിരവധി ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു എന്നതാണ് ഇതിന്റെ നേട്ടം. ഇന്ന് ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളും ഇവിടെയാണ് നിര്‍മ്മിക്കുന്നത്. ഇത് മാത്രമല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍, അര്‍ദ്ധചാലകങ്ങള്‍, ഓട്ടോ മൊബൈലുകള്‍, ഇലക്ട്രിക് മൊബിലിറ്റി എന്നിവയിലും ഇന്ത്യ ശ്രദ്ധ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ പലിശനിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചു , അതില്‍ കുറച്ച് സ്ഥിരതയുണ്ടായപ്പോള്‍, പലിശ നിരക്ക് മാറ്റുന്നത് നിര്‍ത്തി. ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ പണപ്പെരുപ്പത്തില്‍ പൊറുതിമുട്ടിയപ്പോള്‍ ഇന്ത്യ ഈ പ്രത്യാഘാതങ്ങള്‍ നിയന്ത്രണത്തിലാക്കി.

ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ കണക്കുകള്‍ പരിശോധിച്ചാല്‍, 2023-24ലെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 7.8 ശതമാനമായിരുന്നു. ഇത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ 484.94 ബില്യണ്‍ ഡോളറിന് തുല്യമാക്കുന്നു. അതേസമയം, ആദ്യ പകുതിയിലെ കയറ്റുമതി മാത്രം പരിശോധിച്ചാല്‍, അത് 211.40 ബില്യണ്‍ ഡോളറിന്റെ നിലവാരം മറികടന്നു. 2027-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് പ്രതീക്ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button