
ദില്ലി: സത്യപ്രതിജ്ഞയ്ക്ക് പാകിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനാണ് പ്രധാന്യമെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാനാണ് ഇതിലൂടെ ശ്രമിച്ചതെന്നു മോദി തന്‍റെ രണ്ടാം പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തി.
അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിൽ മൂന്നേകാൽ മണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രി, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവും നടത്തി. ലോകത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും അതിന്റെ വേര് നീളുന്നത് പാകിസ്ഥാനിലേക്കാണെന്നതടക്കമുള്ള വിമർശനമാണ് മോദി നടത്തിയത്.
പാകിസ്ഥാനിൽ ഭീകരവാദം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായി സഹകരിച്ചുപോകാൻ പാകിസ്ഥാൻ തയാറാകുന്നില്ല ഏത് ആശയമാണ് യുദ്ധത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിന്നത്.. ഈ ദുരന്തത്തിന്റെ ഇരകൾ ഇന്ത്യയിലെ ജനങ്ങളാണ്. കലാപത്തിന്റെ കേന്ദ്രമായി പാക്കിസ്ഥാൻ മാറുന്നത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും സെപ്റ്റംബർ 11 ഭീകരാക്രമണം അടക്കം പരാമർശിച്ചുകൊണ്ട് മോദി വിമർശിച്ചു.
Post Your Comments