
ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താര പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്തു. വന്‍താരയിലെ അന്തേവാസികളായ മൃഗങ്ങള്‍ക്കൊപ്പം കുറെയേറെ സമയം മോദി ചെലവിടുകയും ചെയ്തു.
ഇന്ത്യയിലും വിദേശത്തും പരിക്കേറ്റതും ഉപദ്രവിക്കപ്പെട്ടതുമായ മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സംരംഭമാണ് അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വന്‍താര അഥവാ കാടിന്റെ നക്ഷത്രം. ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിനുള്ളില്‍ 3000 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വന്‍താരയില്‍ 2000 ഇനങ്ങളിലായി 1,50,000 മൃഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്
വന്‍താരയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
Post Your Comments