
ന്യൂഡല്‍ഹി: തന്റെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ (പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം) പ്രചാരണംമൂലം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ആഗോളതലത്തിലേക്ക് വ്യാപിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രാദേശിക ഉത്പന്നങ്ങള്‍ ഇപ്പോള്‍ ലോകമെമ്പാടും അറിയപ്പെടുകയാണെന്നും രാജ്യം ഒരു ലോകശക്തിയായി മാറിയെന്നും ഡല്‍ഹിയിലെ എന്‍എക്‌സ്ടി കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു.
Read Also: കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ വളരെയധികം കുറഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്‍
ലോകം പതിറ്റാണ്ടുകളായി ഇന്ത്യയെ ഒരു ബാക്ക് ഓഫീസായാണ് കണ്ടിരുന്നതെന്നും എന്നാല്‍ രാജ്യമിന്ന് ലോകത്തിന്റെ ഫാക്ടറിയായി മാറിയെന്നും മോദി പറഞ്ഞു. രാജ്യം സെമികണ്ടക്ടറുകളും വിമാനവാഹിനിക്കപ്പലുകളും നിര്‍മിക്കുന്നതിനോടൊപ്പംതന്നെ മഖാനയും ചെറുധാന്യ ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. ഓട്ടോമൊബൈല്‍ നിര്‍മാണവും പ്രതിരോധ കയറ്റുമതിയും വര്‍ധിച്ചു.
Post Your Comments