ErnakulamKeralaNattuvarthaLatest NewsNews

‘അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം’: സ്ത്രീധനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മോഹൻലാൽ

കൊച്ചി: സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട്​ വ്യക്തമാക്കി നടൻ​ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ്​ മോഹൻലാൽ ഇക്കാര്യം തുറന്ന് പറഞ്ഞത്​. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും തന്റെ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ലെന്നും മോഹൻലാൽ പറഞ്ഞു.

‘സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെയൊന്നുമുണ്ടാകില്ല. അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം. ഒരുപാട് സിനികമളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ചയാളാണ് ഞാൻ. ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമ്മൾക്ക് കേൾക്കേണ്ടത്’, മോഹൻലാൽ വ്യക്തമാക്കി. ‌‌

‘ആർത്തവം ഒരു വൈകല്യമല്ല’: സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി

ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ സ്ട്രോങ് ആണെന്നും സ്ത്രീധനം ചോദിക്കുന്നവരെ വേണ്ട എന്ന് അവർ പറയും എന്നും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ‘ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ അല്ല. ഇപ്പോൾ പെൺകുട്ടികളും സ്ട്രോങ് ആണ്. എനിക്ക് രണ്ട്​ പെൺകുട്ടികളാണ്. സ്ത്രീധനം ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് അവർ പറഞ്ഞിട്ടുണ്ട്. പക്ഷേ ചില പെൺകുട്ടികൾ ഇമോഷനലി പെട്ടുപോയിക്കാണും. പക്ഷേ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്,’ ജീത്തു ജോസഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button