PathanamthittaKeralaNattuvarthaLatest NewsNews

‘നടന്നത് ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം’: ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമലയിൽ പരാതികൾ ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപെടൽ നടത്തിയെണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എന്നാൽ, ഇടപെടൽ കാണുന്നതിന് പകരം ശബരിമലയെ ഇല്ലാതാക്കാൾ ശ്രമിക്കുന്നുവെന്ന പ്രചാരണം വലിയ തോതിൽ ഉണ്ടായെന്നും മന്ത്രി കുറ്റപ്പെടുത്തി. തീർത്ഥാടകർ എവിടെയാണോ കാത്തിരിക്കുന്നത്, അവിടെ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.

‘കഴിഞ്ഞ സീസൺ കഴിഞ്ഞപ്പോൾ തന്നെ ഇത്തവണ എങ്ങനെ മെച്ചപ്പെട്ടതാക്കാമെന്ന ചർച്ചകൾ തുടങ്ങിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വർധിച്ചു. വാഹനങ്ങളുടെ എണ്ണും വർധിച്ചു. വെള്ളമില്ലെന്നും ഭക്ഷണമില്ലെന്നും ബോധപൂർവം മുദ്രാവാക്യം വിളിപ്പിച്ചു. ആളുകൾക്ക് ചെറിയ പ്രയാസം ഉണ്ടായിയെന്നത് യാഥാർഥ്യമാണെങ്കിലും അപ്പോൾ തന്നെ ഇടപെട്ടു. 16,200 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.പൊലീസുകാരുടെ എണ്ണം കുറച്ചിട്ടില്ല,’കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button