
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് കെ രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി മൊഴി നൽകണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കെ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെ രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകുക.നേരത്തെ രണ്ട് തവണ മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ടു തവണയും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നൽകിയത്.
ഇഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം 17 ന് രാധാകൃഷ്ണൻ കൈമാറിയിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാർട്ടിയുടെ ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കരുവന്നൂരിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
Post Your Comments