ErnakulamNattuvarthaLatest NewsKeralaNews

വീട്ടിൽ നിന്ന്​ രണ്ട്​ കിലോ കഞ്ചാവ് പിടികൂടി: വീ​ട്ടു​ട​മ അറസ്റ്റിൽ

വീ​ട്ടു​ട​മ മ​നോ​ജ് കു​മാ​റി(53)നെയാണ് ​അ​റ​സ്റ്റ് ചെ​യ്തത്

പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന്​ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടിയ സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. വീ​ട്ടു​ട​മ മ​നോ​ജ് കു​മാ​റി(53)നെയാണ് ​അ​റ​സ്റ്റ് ചെ​യ്തത്.

Read Also : രാജ്യത്ത് കഴിഞ്ഞ ദിവസം പിന്‍വലിച്ച 3 ക്രിമിനല്‍ നിയമ ബില്ലുകളില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളെ കുറിച്ച് മനസിലാക്കാം

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. മ​നോ​ജും മ​ക​ൻ നിധിനുമാ​ണ് ഇ​വി​ടെ താ​മ​സിക്കുന്നത്. നി​ധി​ൻ നാ​യ​യെ അ​ഴി​ച്ചു​വി​ട്ട​തി​നാ​ൽ എ​ക്​​സൈസ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ക​ത്തു ക​ട​ക്കാ​നാ​യി​ല്ല. ഈ ​സ​മ​യം വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്ന്​ നി​ധി​ൻ ര​ക്ഷ​പ്പെ​ട്ടു. അ​ക​ത്തു ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ മു​റി​ക​ൾ തു​റ​ന്ന് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​നോ​ജ് കൂ​ട്ടാ​ക്കി​യി​ല്ല. ഒ​ടു​വി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന മു​റി​യി​ൽ നി​ന്നു​മാ​ണ് ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button