കോലഞ്ചേരി: വളർത്തുനായ കുരച്ചതിന്റെ ദേഷ്യം തീർക്കാൻ അയൽവാസിയുടെ വീട്ടിൽ കയറി നായയെ കമ്പിവടികൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടയിരുപ്പ് എഴിപ്രം കറുത്തേടത്ത് പീടിക കറുത്തേടത്ത് കെ.യു. ഗീവർഗീസി(62)നെയാണ് അറസ്റ്റ് ചെയ്തത്. പുത്തൻകുരിശ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അയൽവാസിയായ അനൂപിന്റെ വളർത്തുനായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുരച്ചതാണ് ഗീവർഗീസിനെ പ്രകോപിപ്പിച്ചത്. കമ്പിവടിയുമായി അനൂപിന്റെ വീട്ടിലെത്തിയ ഇയാൾ കുട്ടികളുടെയും ഭാര്യയുടെയും മുന്നിലിട്ട് നായയെ അടിച്ച് പരിക്കേൽപിക്കുകയായിരുന്നു.
Read Also : 22.125 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്: പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പിഴയും
ഗുരുതരാവസ്ഥയിലായ നായയെ മൂവാറ്റുപുഴയിലെ സ്വകാര്യ പെറ്റ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കും കാലിനും ഗുരുതര പരിക്കുണ്ട്. സംഭവത്തിൽ അനൂപിന്റെ ഭാര്യ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments