പത്തനംതിട്ട: ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പ്രഭാത ഭക്ഷണ യോഗത്തിന് കാണിക്കുന്ന ആത്മാർത്ഥത എങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമലയോട് കാണിക്കണം. പൊതുശൗചാലയങ്ങൾ പോലും ശബരിമലയിൽ വൃത്തിഹീനമായി കിടക്കുകയാണെന്നും ജില്ലയിൽ ഒരു ആരോഗ്യവകുപ്പ് മന്ത്രി ഉണ്ടായിട്ടും അനാസ്ഥ തുടരുന്നു എന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
അതേസമയം, ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായതിനെ തുടർന്ന്, ദർശനസമയം നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. തീരുമാനം അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്താണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു.
വിവാഹ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു: വധുവരന്മാർ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം
ദർശന സമയം വർദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദർശനസമയം വർദ്ധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചത്.
Post Your Comments